April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ

xr:d:DAE2bJukgJw:1411,j:47790976821,t:23022803

SHARE

കോഴിക്കോട് ട്രെയിനിൽ നിന്ന് കുഴൽപ്പണം പിടികൂടി. 40 ലക്ഷം രൂപ ആണ് പിടികൂടിയത്. നേത്രാവതി എക്സ്‌പ്രസിൽ നിന്ന് ആണ് റെയിൽവേ പൊലീസ് പണം കണ്ടെത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്ല്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി.രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട് എത്തിയ നേത്രാവതി എക്സ്പ്രസ്സിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് വൻ തുക കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹാരാഷ്ട്ര സ്വദേശികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് നാൽപ്പത് ലക്ഷം രൂപയുടെ കുഴൽപ്പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ചു.