September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

ശ്രീരാമ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നി, വനവാസത്തിന് ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ എറണാകുളം ഡിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിന് കൂട്ടാം’; കെ യു ജനീഷ് കുമാർ.

SHARE

ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് എംഎൽഎ കെ യു ജനീഷ് കുമാർ. പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി വി ഡി സതീശൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയതായിരുന്നു കോന്നി എംഎൽഎ.

ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എംഎൽഎ കുറിച്ചു.

ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ, കൂട്ടിന് എറണാകുളം ഡിസിസി പ്രസിഡന്‍റിനെയും അങ്ങേയ്ക്ക് ഒപ്പം കൂട്ടാവുന്നതാണ്. മെയ് നാലോടെ യുഡിഎഫിന്‍റെ അവകാശവാദങ്ങൾ പൊളിയുമെന്നും അന്ന് അങ്ങേയ്ക്ക് വനവാസത്തിന് വരാമെന്നും ജനീഷ് കുമാർ പരിഹസിച്ചു. പത്തനംതിട്ട ജില്ലയിൽ അഞ്ച് സീറ്റും യുഡിഎഫ് നേടുമെന്നത് സതീശന്‍റെ നുണകളിൽ ഏറ്റവും വലിയ നുണയാണ്. മെയ് 4 വരെ സമാധാനമായി ഉറങ്ങാൻ വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.