June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു, തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു; പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട്

SHARE

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു. തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്.പുലർച്ചെ എഴുന്നേറ്റ് കണികണ്ടു. കണികാണുമ്പോൾ നിലവിളക്കുകൾ കൊളിത്തിയിരുന്നു. അതിന് ശേഷം ഇവർ കിടന്നുറങ്ങി.  തീ പടർന്ന് പിടിച്ചത്. വീടിന്റെ ഹാളും ഉപകരണങ്ങളും കത്തി നശിച്ചു. വീട്ടിലുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാരാണ് തീ അണച്ചത്. നിലവിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് ഫയർ ഫോഴ്സ് നിഗമനം. വീടിന്റെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. നാട്ടുകാർ ഓടിയെത്തി ജനാല വഴി വെള്ളം കോരി ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് എത്തി തീ പൂർണമായും അണയ്ക്കുകയായിരുന്നു.