August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ല, യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; രമേശ് ചെന്നിത്തല.

SHARE

വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലന്ന് രമേശ് ചെന്നിത്തല 24 നോട് . വിഷു വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും , വലിയ പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പിൽ എല്ലാവരും നല്ല പ്രവർത്തനമാണ് കാഴ്ചവച്ചത്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിന് രീതിയുണ്ട്. CPIM നെ പോലെ ഒരു നേതാവിനെ മാത്രം മുന്നിൽ നിർത്തില്ല. മുഖ്യമന്ത്രി MLA മാരിൽ നിന്നാണോ അല്ലയോ എന്നതടക്കം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിൽ യുഡിഎഫ് തീർച്ചയായും സർക്കാർ രൂപീകരിക്കും. പത്ത് വർഷത്തെ സർക്കാരിന്റെ ദുർഭരണം കാരണം ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ജനങ്ങൾ സിപിഎമ്മിന് ഉചിതമായ മറുപടി നൽകും. യുഡിഎഫിന് നല്ല ഭൂരിപക്ഷം ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.