May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

വൈഭവ് സൂര്യവംശി അണ്‍പ്രൊഫഷണല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആര്‍.സി.ബി താരം.

SHARE

ഐ.പി.എല്ലില്‍ മാസ്മരിക പ്രകടനം തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരമാണ് വൈഭവ് സൂര്യവംശി. അടുത്തിടെ വൈഭവിനെതിരെ നടത്തിയ ഒരു വിവാദ പരാമര്‍ശം കാരണം വിമര്‍ശനം ഏറ്റുവാങ്ങിയ താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജിതേഷ് ശര്‍മ. വൈഭവ് സൂര്യവംശി ‘അണ്‍പ്രൊഫഷണല്‍’ ആണെന്നായിരുന്നു ജിതേഷ് ശര്‍മയുടെ പരാമര്‍ശം. 15കാരനായ വൈഭവ് ഐസ്‌ക്രീം കഴിക്കുന്നതും കാര്‍ട്ടൂണ്‍ കാണുന്നതും സാധാരണ കൗമാരക്കാര്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് അണ്‍പ്രൊഫഷണല്‍ എന്ന പരാമര്‍ശം നടത്തിയത്. എന്നാല്‍, സോഷ്യല്‍ മീഡിയ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്ക് ദഹിച്ചില്ല. പരാമര്‍ശത്തിനു പിന്നാലെ ജിതേഷ് ശര്‍മക്കെതിരെ വിവിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ ഒരു പോഡ്കാസ്റ്റില്‍ തന്റെ പരാമര്‍ശത്തിന്റെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് താരം.

വൈഭവ് സൂര്യവംശിയുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചും അവന്റെ പ്രായത്തിന്റെ യാഥാര്‍ഥ്യത്തെപ്പറ്റിയും സൂചിപ്പിക്കാനാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ജിതേഷ് ശര്‍മ പറഞ്ഞു. ”എന്റെ വളരെ നല്ല സുഹൃത്താണ് അവന്‍. ഞങ്ങള്‍ തമ്മില്‍ വളരെ അടുപ്പത്തിലാണ്. എനിക്ക് അവനെ എന്തും വിളിക്കാം”-ജിതേഷ് ശര്‍മ പറഞ്ഞു.മുന്‍ ആര്‍.സി.ബി താരമായ എ.ബി. ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് ജിതേഷ് ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. അതേപ്പറ്റി ആര്‍.സി.ബിയുടെ പോഡ്കാസ്റ്റില്‍ ജിതേഷ് ശര്‍മ വിശദീകരിച്ചു. ”എ.ബി ചോദിച്ചു, ഏതു യുവതാരമാണ് ഇന്ത്യയുടെ താരമായി മാറാന്‍ പോകുന്നത്? വൈഭവ് സൂര്യവംശിയാണെന്നായിരുന്നു എന്റെ ഉടനെയുള്ള മറുപടി. എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ സാങ്കേതികത, മാനസികനില, കഠിനാധ്വാനം എന്നിവ ചൂണ്ടിക്കാട്ടി. ആകെയുള്ള എല്ലാ മൂന്നു ഫോര്‍മാറ്റുകളിലും വൈഭവിനു ആധിപത്യം പുലര്‍ത്താന്‍ സാധിക്കുമെന്നും മൈതാനത്ത് നല്ല പ്രൊഫഷണലിനെപ്പോലെയുമാണ്. എന്നാല്‍, ശരിക്കും അങ്ങനെയല്ല”- ജിതേഷ് ശര്‍മ പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളെ താന്‍ കണക്കിലെടുക്കില്ലെന്ന് ജിതേഷ് പ്രതികരിച്ചു. നീ പതിനഞ്ചുകാരനാണെന്നും ടി.വി കാണുകയും ഇഷ്ടമുള്ളതെല്ലാം കഴിക്കുകയും ബാറ്റിങ്ങില്‍ ശ്രദ്ധിക്കുകയും ചെയ്യൂവെന്നുമാണ് വൈഭവിനോട് താന്‍ പറയാറുള്ളതെന്നും ജിതേഷ് ശര്‍മ വ്യക്തമാക്കി.