May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 14, 2026

നെപ്പോട്ടിസത്തെ എതിര്‍ക്കുന്നില്ല: ആമിര്‍ ഖാന്റെ മകനെന്ന നിലയില്‍ ഒരുപാട് അവസരം ലഭിച്ചു; ജുനൈദ് ഖാന്‍.

SHARE

സെലിബ്രിറ്റി ലോകത്ത് പ്രത്യേകിച്ച് സിനിമാ താരങ്ങള്‍ക്കിടയില്‍ സുപരിചിതമായ വാക്കാണ് നെപ്പോട്ടിസം. ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലകളില്‍ നെപ്പോട്ടിസത്തിലൂടെ ഒട്ടേറെ പേര്‍ വെള്ളിത്തിരയിലേക്ക് കടന്നുവന്നിട്ടുണ്ട്. കഴിവ് ഇല്ലാത്തവര്‍ക്ക് പോലും ഇത്തരത്തില്‍ അവസരം ലഭിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ഇപ്പോഴിതാ നെപ്പോട്ടിസത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും ഇതുവഴി തനിക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചുവെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നെപ്പോട്ടിസത്തെപ്പറ്റി ജുനൈദ് മനസുതുറന്നത്.നെപ്പോട്ടിസം എന്ന വാക്ക് തന്റെ ബാധിക്കുന്നില്ലെന്നും അച്ഛന്റെ പാരമ്പര്യം കാരണം ലഭിക്കുന്ന ചില പ്രത്യേക അവകാശങ്ങള്‍ താന്‍ ആസ്വദിക്കുന്നുണ്ടെന്നും ജുനൈദ് പറയുന്നു. തുടര്‍ച്ചയായി പരാജയം ഉണ്ടായിട്ടും വീണ്ടും അവസരങ്ങള്‍ ലഭിക്കുന്നതില്‍ ഭാഗ്യാവാനാണെന്ന് താന്‍ കരുതുന്നു. ആമിര്‍ ഖാന്റെ മകനന്നെ നിലയില്‍ തനിക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ നെപ്പോട്ടിസം എന്ന വാക്ക് തന്നെ ശല്യപ്പെടുത്തുന്നില്ല. തുടര്‍ച്ചയായ പരാജയങ്ങള്‍ ഉണ്ടായിട്ടും വീണ്ടും ജോലി അവസരങ്ങള്‍ തന്നെ തേടിയെത്തുന്നുവെന്നും ജുനൈദ് പറയുന്നു.
ഒരു റോളിനു ഉചിതമായ നടന്‍മാരെയല്ല പ്രൊഡ്യൂസര്‍മാര്‍ പലപ്പോഴും തെരഞ്ഞെടുക്കുന്നത്. പകരം മാര്‍ക്കറ്റ് വാല്യൂ കണ്ടാണ് നടന്‍മാരെ തെരഞ്ഞെടുക്കുന്നത്. അതിനാല്‍ പരിചിതമുഖങ്ങളെന്ന നിലയില്‍ സൂപ്പര്‍താരങ്ങളുടെ മക്കളെ എടുക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നു. ചിത്രത്തിന്റെ കച്ചവടത്തിനു സഹായിക്കുന്നവരെയാണ് അവര്‍ക്ക് താല്‍പര്യം.2024ല്‍ സിദ്ധാര്‍ഥ് പി. മല്‍ഹോത്ര സംവിധാനം ചെയ്ത മഹാരാജ് എന്ന ചിത്രത്തിലൂടെയാണ് ജുനൈദിന്റെ അരങ്ങേറ്റം. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
ജാന്‍വി കപൂറിന്റെ സഹോദരിയായ ഖുഷി കപൂറിനൊപ്പം അഭിനയിച്ച ‘ലവ്‌യപ’
ആണ് തീയറ്ററില്‍ റിലീസ് ചെയ്ത ജുനൈദിന്റെ ആദ്യ ചിത്രം. 2025ല്‍ പുറത്തിറങ്ങിയ ഈ റൊമാന്റിക് കോമഡി പരാജയമായിരുന്നു. 60 കോടി രൂപ ബജറ്റില്‍ ഇറങ്ങിയ ചിത്രം വെറും ഒമ്പതുകോടി രൂപ മാത്രമാണ് നേടിയത്. ഏറ്റവുമൊടുവില്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ഏക് ദിന്‍ എന്ന ചിത്രത്തിലും ജുനൈദ് എത്തിയിരുന്നു. തെന്നിന്ത്യന്‍ നടി സായ് പല്ലവിയായിരുന്നു നായിക. മേയ് ഒന്നിനു തീയറ്ററിലെത്തിയ ചിത്രം ആദ്യദിനം ഒരുകോടി രൂപ നേടിയെങ്കിലും പിന്നീട് കലക്ഷന്‍ കുത്തനെ താഴേക്ക് പോകുകയായിരുന്നു. അടുത്തതായി തമന്ന ഭാട്ടിയ നായികയാവുന്ന രാഗിണി 3യിലും ജുനൈദ് വേഷമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.