October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

പെരുവണ്ണാമുഴിയിൽ നിന്ന് കാണാതായവരെ കണ്ടെത്തി

SHARE

പെരുവണ്ണാമുഴിയിൽ നിന്ന് കാണാതായവരെ കണ്ടെത്തി. കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഉദ്യോഗസ്ഥ സംഘത്തെയാണ് കാണാതായത്. ഏഴംഗ റവന്യു, വനം വകുപ്പ് സംഘത്തെയാണ് കാണാതായത്. വനം വകുപ്പ് തെരച്ചിൽ സംഘം ആണ് കണ്ടെത്തിയത്. വയനാട് പടിഞ്ഞാറത്തറ വഴി ഇവരെ കൽപ്പറ്റ എത്തിക്കും.

ബുധനാഴ്ചയാണ് വനമേഖലയോട് ചേർന്ന കരിങ്കണ്ണി ഭാഗത്തേക്ക് സർവെയ്ക്ക് പോയത്. വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എഫ് ഒ പറഞ്ഞു. ഡിജിറ്റൽ സർവേയ്ക്കായി നാല് സർവേ ഉദ്യോ​ഗസഥരും മൂന്ന് വനം വകുപ്പ് വാച്ചർമാരും ഇന്നെലെ വൈകീട്ടാണ് കരിങ്കണ്ണി ഭാ​ഗത്തേക്ക് പോയത്. എന്നാൽ നേരം ഏറെ വൈകിയിട്ടും ബേസ് ക്യാമ്പിലേക്ക് എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അരുൺ ,ഭരത്, പ്രശാന്ത്, അഖിൽ, രവി, ബാലൻ, ഷാരോൺ എന്നിവരടങ്ങുന്ന സംഘത്തെയാണ് കാണാതായിരിക്കുന്നത്.വൈകുന്നേരം ഡി എഫ് ഒ യുമായി സംസാരിച്ച ഇവർ വഴി മനസിലാകുന്നില്ലെന്നും സുരക്ഷിതമായി ഒരിടത്ത് ഇരിക്കുകയാണെന്നും അറിയിച്ചിരുന്നതായും വിവരമുണ്ട്. കരിങ്കണ്ണി ചൂതപ്പാറയിലെ ബേസ് ക്യാമ്പിലാണ് സംഘം എത്തേണ്ടിയിരുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തിരച്ചിൽ ആരംഭിച്ചു.