October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

കളമശേരി കൂട്ട ബലാത്സംഗ കേസ്: മുഖ്യപ്രതി ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചെന്ന് പൊലീസ്.

SHARE

കൊച്ചി: എറണാകുളം കളമശേരി കൂട്ട ബലാൽസംഗ കേസിലെ മുഖ്യപ്രതി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചുവെന്ന് പൊലീസ്. 15 ഓളം യുവതികളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ശ്രീരാജിന്റെ മൊബൈൽ ഫോണിൽ നിന്നാണ് നിർണായക ചാറ്റ് വിവരങ്ങൾ ലഭിച്ചത്. യുവതികൾ ലൈംഗിക അതിക്രമം മോശം പെരുമാറ്റമൊ നേരിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. പരാതികൾ ലഭിച്ചാൽ കൂടുതൽ കേസ് രജിസ്റ്റർ ചെയ്യും.പ്രതി ശരണ്യയ്ക്ക് പുറമേ മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കും. പ്രതികളുടെയും സ്പാകളുമായി ബന്ധപ്പെട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസ് നീക്കം ആരംഭിച്ചു. ബാങ്ക് അധികൃതർക്ക് പോലീസ് കത്ത് നൽകും. കേസിൽ അറസ്റ്റിലായ നാല് പ്രതികളേയും അതിജീവിത തിരിച്ചറിഞ്ഞിരുന്നു. പ്രതി ശരണ്യയിൽ നിന്നടക്കം നേരിട്ട ക്രൂരമായ ലൈംഗിക പീഡനം വിവരിച്ച് പൊലീസിന് യുവതി വിശദമായ മൊഴി നൽകി.ലോഡ്ജിൽ രണ്ട് പേർ കൂടി എത്തിയതായും മൊഴി നൽകിയിട്ടുണ്ട്. എംഡിഎംഎ അടക്കം നൽകിയാണ് പീഡിപ്പിച്ചത്. നിയമ പോരാട്ടവുമായി മുന്നോട്ടെന്ന് യുവതിയുടെ ഭർത്താവ് വ്യക്തമാക്കിയപ്പോൾ, പ്രതികളുടെ ഗുണ്ടാ ബന്ധം ഉൾപ്പെടെ വിശദമായി കാര്യങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചു.