ഗൃഹനാഥയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തളിപ്പറമ്പ്: ഗൃഹനാഥയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുപ്പം മരത്തക്കാട്ടെ തയ്യില്‍ വീട്ടില്‍ ടി.വി.രാജീവന്റെഭാര്യ പി.മിനി(47)നെയാണ് മരിച്ച നിലയില്‍ കണ്ടത്.
ഇന്നലെ (ഒക്ടോബര്‍-7) വൈകുന്നേരം അഞ്ചോടെയാണ് വീടിന്റെ സ്‌റ്റെയര്‍കേസിൽ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.ഉടന്‍തന്നെ കെട്ടഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ എത്തിച്ചുെവങ്കിലും മരിച്ചിരുന്നു.വെള്ളിക്കീലെ പരേതനായ ഗോവിന്ദന്‍-രാധ ദമ്പതികളുടെ മകളാണ്.മക്കള്‍: ദിയ രാജീവ്(ചിന്‍മയ കോളേജ്, ചാല) ആദിത്ത് രാജ് (സെന്റ് ജോസഫ് സ്‌കൂള്‍ പുഷ്പഗിരി).
സഹോദരങ്ങള്‍: മനോജ്(വെള്ളിക്കീല്‍), സന്തോഷ്(വെള്ളിക്കീല്‍).
ശവസംസ്‌കാരം ഇന്ന്ഒക്ടോബര്‍ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മരത്തക്കാട് സമുദായ ശ്മശാനത്തില്‍.

