ലുബൈബ് ബഷീറിന് സ്വീകരണം നൽകി

മട്ടന്നൂർ: ജന്തർ മന്തർ പേരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഫ്രറ്റേണിറ്റി അഖിലേന്ത്യ സെക്രട്ടറി ലുബൈബ് ബഷീറിന് മട്ടന്നൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, സംസ്ഥാന കമ്മിറ്റി അംഗം സാദിഖ് ഉളിയിൽ, ജില്ല പ്രസിഡൻ്റ് സി.കെ. മുനവ്വിർ, ജനറൽ സെക്രട്ടറി ഷാജഹാൻ ഐച്ചേരി, പള്ളിപ്രം പ്രസന്നൻ, ടി.പി. ജാബിദ, ടി.പി. ഇല്യാസ്, പി. ചന്ദ്രൻ, ഷറോസ് സിറാജ്, ഫാത്തിമ തഹാനിയ, ടി.കെ. മുനീർ, എം.കെ. അബ്ദുൾറഹിമാൻ എന്നിവർ സംബന്ധിച്ചു.

