പൂഞ്ഞാർ എംഎൽഎ യുടെ പ്രസ്താവനയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും: വി എൻ വാസവൻ

പൂഞ്ഞാർ എം എൽ എയുടെ വിവാദ പ്രസ്താനയ്ക്കെതിരെ സി പി ഐ എം നിയമനടപടി സ്വീകരിക്കുമെന്ന് വി എൻ വാസവൻ. ജനങ്ങൾ അർപ്പിച്ച വിശ്വാസം പൂഞ്ഞാർ എം എൽ എ തകർത്തുവെന്നും പൂഞ്ഞാറുകാരെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയാണിതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരായ പരാമർശം ജനാധിപത്യ വിരുദ്ധമാണ് എം എൽ എ നടത്തുന്നത് കലാപാഹ്വാനമാണെന്നും എം എൽ എ യുടെ സംസാരം ഗുണ്ടായിസത്തിന്റെ രീതിയിലാണെന്നും വി എൻ വാസവൻ പറഞ്ഞു. അതേസമയം എം ജി സർവകലാശാലയിൽ അടിയന്തരാവസ്ഥയാണെന്നും വി സി മാധ്യമ വിലക്കേർപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ പേരിലുള്ള സർവ്വകലാശാലയിൽ നടപ്പാക്കുന്നത് ഗോഡ്സെയുടെ ആദർശങ്ങളാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരുമെന്നും വി എൻ വാസവൻ

