November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

മധുര തനിഷ്ക് ജ്വല്ലറി മോഷണക്കേസ്; മുഖ്യപ്രതിയുടെ പിതാവും ഇൻഫ്ളുവൻസർ മീനാക്ഷിയും പിടിയിൽ.

SHARE

മധുര തനിഷ്ക് ജ്വല്ലറി മോഷണകേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മീനാക്ഷി എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യിൽ നിന്നും അഞ്ച് കിലോ സ്വർണവും കണ്ടെടുത്തു.

ഇന്ന് വൈകിട്ടോടെയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി നിഷാന്തും പിതാവും ചേർന്ന് മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിക്കുന്നത് ഒരാൾ കണ്ടിരുന്നു. ഇയാളുടെ മൊഴി പ്രകാരം പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. പൊലീസ് നൽകിയ ഫോട്ടോയിൽ നിന്ന് നിഷാന്തിനെ യുവാവ് തിരിച്ചറിഞ്ഞു. ഇതോടെയാണ് സുരേഷിന്റെ അറസ്റ്റിലേയ്ക്ക് കാര്യങ്ങളെത്തിയത്.

നിഷാന്തും മീനാക്ഷിയും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിവരങ്ങളും പൊലീസ് കണ്ടെത്തി. ഇതിലൂടെയാണ് മോഷണത്തിൽ മീനാക്ഷിയുടെ പങ്ക് വ്യക്തമായത്. ഹൈദരാബാദിലും ബെംഗളൂരുവിലും തമിഴ് നാട്ടിലെ വിവിധയിടങ്ങളിലും നിഷാന്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. നവംബർ 13ന് പുലർച്ചെയാണ് തനിഷ്ക് ജുവല്ലറിയിൽ മോഷണം നടന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്താൻ പൊലീസിന് സഹായകരമായത്.