ചരിത്ര സമരങ്ങൾക്ക് പോലും മതത്തിൻ്റെ നിറം നൽകുന്നു; ബിജെപിയുടെ വിഭജന രാഷ്ട്രീയം ജയിക്കില്ല: ബൃന്ദാ കാരാട്ട്

തെലങ്കാന: ചരിത്ര സമരങ്ങൾക്ക് പോലും മതത്തിൻ്റെ നിറം നൽകാനാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ബൃന്ദാ കാരാട്ട്. തെലങ്കാനയിൽ നടക്കുന്ന കിസാൻ സഭ 36-ാം അഖിലേന്ത്യ സമ്മേളനത്തിൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്. ബി ജെ പി യുടെ വിഭജന രാഷ്ട്രീയം ജയിക്കില്ല. ആർ എസ് എസും ബി ജെ പിയും ഹിന്ദു മുസ്ലിം രാഷ്ട്രീയം കളിക്കുകയാണ്. കർഷകരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് കിസാൻ സഭയുടേത്. കിസാൻ സഭ രൂപീകരിച്ചിട്ട് 90 വർഷം പൂർത്തിയാക്കിയെന്നും സ്വാതന്ത്ര്യത്തിന് പോരാടിയതാണ് കിസാൻ സഭയെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

