November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

സർക്കാരും വിസി യും നുണ കൊണ്ട് കാലടി സമരത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു: എം ബി രാജേഷ്

SHARE

യു ഡി എഫ് സർക്കാരും വി സി യും നുണ കൊണ്ട് കാലടിയിലെ വിദ്യാർഥി സമരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് എം ബി രാജേഷ്. വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയതായിരുന്നു എം ബി രാജേഷ്. വളരെ എളുപ്പത്തിൽ പരിഹരിക്കേണ്ട സമരത്തെ ഇത്രയും വലുതാക്കി മാറ്റിയത് സർവകലാശാലയും സർക്കാരുമാണ്.

സർക്കാരും വി സിയും വലിയ നുണകൾ പ്രചരിപ്പിച്ചു. എന്നാൽ ഈ നുണകൾ പൊളിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. വിദ്യാർഥികൾ ആരേയും അക്രമിച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ടു. എത്ര വലിയ നുണയാണ് സർവകലാശാല സൃഷ്ടിച്ചെടുത്തത് എന്ന് നാടകം കണ്ടപ്പോഴാണ് മനസ്സിലായതെന്നും സത്യം പുറത്തു കൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചതിന് വി സിക്കും സർക്കാരിനും നന്ദി പറയണമെന്നും അദ്ദേഹം പരിഹസിച്ചു.

സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് സമരത്തിന് ഐക്യദാർഢ്യവുമായി എത്തിക്കൊണ്ടിരിക്കുന്നത്. എം ബി രാജേഷ് എത്തിയതിന് കുറച്ച് മുന്നെ പി എ മുഹമ്മദ് റിയാസ് എം എൽ എ യും സമരപ്പന്തലിൽ എത്തി വിദ്യാർഥികളെ അഭിവാദ്യം ചെയ്തിരുന്നു.