November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

വ്യാപാരി ആശ്രയ പദ്ധതിയിൽ മൂന്ന് കോടി രൂപയുടെ മരണാനന്തര സഹായ വിതരണം ചൊവ്വാഴ്ച.

SHARE

കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ ആശ്രയ പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി രൂപയുടെ മരണാനന്തര സഹായ വിതരണവും ജില്ലാ കൗൺസിൽ യോഗവും ചൊവ്വാഴ്ച രാവിലെ ജില്ലാ വ്യാപാരഭവനിൽ നടക്കും. ജനറൽ കൺവീനർ ദേവസ്യ മേച്ചേരി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2023 ജനുവരി ഒന്നിന് ആരംഭിച്ച ആശ്രയ പദ്ധതിയിലൂടെ മരണപ്പെട്ട 287 അംഗങ്ങളുടെ അവകാശികൾക്ക് ഇതുവരെ 28 കോടി 70 ലക്ഷം രൂപ വിതരണം ചെയ്തതായി ദേവസ്യ മേച്ചേരി പറഞ്ഞു.പദ്ധതിയിൽ അംഗങ്ങൾക്ക് ചികിത്സാ സഹായമായി 2.50 കോടി രൂപയും 34 കുടുംബങ്ങൾക്ക് മരണാനന്തര സഹായമായി മൂന്ന് കോടി രൂപയും ഉൾപ്പെടെ ആകെ 31.58 കോടി രൂപ വിതരണം ചെയ്യുന്നതിലൂടെ 450 കുടുംബങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് 2027 ഡിസംബർ 31നകം 5,000 രൂപ പ്രവേശന ഫീസ് അടച്ച് പദ്ധതിയിൽ അംഗത്വം നേടാം. ഒരു ലക്ഷം രൂപ അടയ്ക്കുന്നവർക്ക് സ്ഥിരാംഗത്വം നൽകും. ഇത്തരത്തിൽ സ്ഥിരാംഗത്വം നേടുന്നവർക്ക് പിന്നീട് വരിസംഖ്യ അടയ്ക്കാതെ തന്നെ നിബന്ധനകൾക്ക് വിധേയമായി ചികിത്സാ സഹായവും മരണാനന്തര സഹായവും ലഭിക്കും.
വാർത്താസമ്മേളനത്തിൽ ട്രഷറർ കെ.യു. വിജയകുമാർ, വർക്കിംഗ് ചെയർമാൻ കെ.പി. അയൂബ്, കെ.കെ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സി.കെ. രാജൻ, മണ്ഡലം പ്രസിഡന്റ് എ. സുധാകരൻ, കെ. സലീം എന്നിവരും പങ്കെടുത്തു.