November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

ധനരാജ് വധം: 23 ന് വിധി പറയും.

SHARE

 

തളിപ്പറമ്പ്: സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കുന്നരു കാരന്താട്ടെ സി.വി.ധനരാജ് വധക്കേസിലെ വിധി 23 ന്. ഇന്ന് അന്തിമവാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി 23 ന് വിധിപറയാന്‍ തീരുമാനിച്ചത്.

കോടതിയില്‍ നടന്നുവന്ന അന്തിമവാദം ഇന്ന് പൂര്‍ത്തിയായി. ഇതോടെ ധനരാജ് വധവുമായി ബന്ധപ്പെട്ട കോടതിയിലെ വാദപ്രതിവാദങ്ങള്‍ അവസാനിച്ചു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരുപത് പേര്‍ പ്രതികളായുള്ള കേസില്‍ 12-ാം പ്രതി നേരത്തെ കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ള 19 പ്രതികളെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു. വാദിഭാഗത്തിന്റേയും പ്രതിഭാഗത്തിന്റേയും സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ചിരുന്നു.2016 ജൂലൈ 11ന് രാത്രി ബൈക്കില്‍ വീട്ടിലെത്തിയ ധനരാജിനെ പിന്തുടര്‍ന്ന് മഴു, ഇരുമ്പുവടി എന്നിവയുമായെത്തിയ പ്രതികള്‍ രാഷ്ട്രീയ വിരോധത്തില്‍ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രമാദമായ ഈ കേസിൻ്റെ വിധിയാണ് 23 ന് ഉണ്ടാവുക.