November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

കുന്നത്തൂർ പാടിയിൽ അന്തിത്തിറ 18ന്.

SHARE

ഇരിക്കൂർ: ശ്രീ മുത്തപ്പന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർ പാടിയിലെ താഴെ പൊടിക്കളത്തിൽ വർഷംതോറും ഉത്സവത്തിന് മുന്നോടിയായി നടത്തിവരുന്ന അന്തിത്തിറ അഥവാ കളത്തിൽത്തിറ ഈ മാസം 18ന് (വൃശ്ചികം 2) വൈകുന്നേരം നടക്കും.
ഒരു മാസം നീണ്ടുനിൽക്കുന്ന കുന്നത്തൂർ പാടി മഹോത്സവത്തിന് മുന്നോടിയായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. വൈകുന്നേരം മല ഇറക്കിയതിനുശേഷം വെള്ളാട്ടവും അന്തിത്തിറയും നടക്കും. തുടർന്ന് വനദേവതയായ മൂലംപെറ്റ ഭഗവതിയെ കെട്ടിയാടിക്കും.ചടങ്ങുകൾക്കുശേഷം ഭക്തജനങ്ങളിൽനിന്ന് നേർച്ചകൾ സ്വീകരിക്കും. എല്ലാ ഭക്തജനങ്ങൾക്കും പ്രസാദസദ്യയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.