November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 19, 2026

പയ്യന്നൂർ നഗരസഭയിലെ 36-ാംവാർഡ് കാര ഇനി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് .

SHARE

പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലെ 36-ാംവാർഡ് കാര ഇനി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് . വാർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കുറച്ചു കൂടി എളുപ്പത്തിലും വേഗത്തിലും ആകുന്നതിന് വേണ്ടിയാണ് വാർഡിൽ ഡിജിറ്റൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത തെന്ന് കൗൺസിലർ വൈശാഖ് സി അറിയിച്ചു .
പരിപാടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സീമ ടീച്ചർ ഉദ്ഘാടനം ചെയ്തു, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഐശ്വര്യ രമേശ്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വാർഡിൽ കൗൺസിലറുടെ നേതൃത്വത്തിൽ ദൈനം ദിന ശുചീകരണ പ്രവർത്തനങ്ങളും നടന്ന് വരുന്നുണ്ട്.