സീനിയർ സിറ്റിസൺ കോൺഗ്രസ് ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു.

ഉളിക്കൽ: സീനിയർ സിറ്റിസൺ കോൺഗ്രസ് ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പോൾ മഞ്ചപ്പള്ളി അധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി അംഗം ചാക്കോ പാലക്കലോടി നിർവഹിച്ചു.
ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, ബെന്നി തോമസ്, ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു. കെ.യു. മൈക്കിൾ സ്വാഗതവും ടി. സണ്ണി ജോൺ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ടി. സണ്ണി ജോൺ (പ്രസിഡന്റ്), മാത്യു വർഗീസ് (ജനറൽ സെക്രട്ടറി), അഗസ്റ്റിൻ വേങ്ങക്കുന്നേൽ (ട്രഷറർ).

