ഇരിക്കൂർ മഹല്ല് ജമാഅത്ത് ലഹരിവിരുദ്ധകാമ്പയിനും ആദരിക്കലും

ഇരിക്കൂർ: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിക്കെതിരെ ശക്തമായ പ്രചരണ പരിപാടികളുമായി ഇരിക്കൂർ മഹൽ ജമാഅത്ത് കമ്മറ്റി രംഗത്തിറങ്ങുന്നു വിദ്യാഭ്യാസ, ആത്മീയ, സാംസ്ക്കാരിക മേഖലകളിൽ ബഹുമുഖ പദ്ധതികൾ ആസൂത്രണവും നിർവ്വഹണം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന മഹല്ല് കമ്മറ്റി പ്രീകേജി മുതൽ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഖുർആനിക് പ്രീസ്കൂൾ മുതൽ ധാർമിക വിദ്യാഭ്യാസവും നൽകി വരുന്നു. സ്വാന്തന രംഗത്തും ആരോഗ്യ ശുചിത്വ മേഖലയിലുo ഊന്നൽ നൽകിവരുന്നു. മഹല്ലിൻ്റെ സാംസ്ക്കാരിക പ്രവർത്തനത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ കാമ്പയിൻ നടത്താൻ തീരുമാനിച്ചു. സർക്കാറിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ച് ഏഴ്മേഖലകളിൽ കുടുംബ സംഗമം നടത്തും. ആദ്യത്തെ കുടുംബ സംഗമം സിദ്ധീഖ് നഗറിൽ 20 ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഗ്രാൻ്റ് മലബാർ കൺവെൻഷൻ സെൻ്റിൽ വെച്ച് നടത്തും. സംഗമം ഇരിട്ടി ഡി.വൈ.എസ്. പി. കെ.ധനഞ്ജയബാബു ഉദ്ഘാടനം ചെയ്യും. പ്രിവൻ്റീവ് ഓഫീസർ സമീർ ധർമ്മടം വിഷയം അവതരിപ്പിച്ച് സംസാരിക്കുo. ചടങ്ങിൽ ഇരിക്കൂറിലെ പ്രമാദമായ കുഞ്ഞാമിന വധക്കേസിൽ സ്തുത്യാർഹമായ സേവനം നടത്തി. പത്തുവർഷത്തിനു ശേഷം പ്രതികളെ പിടികൂടിയ പൊലീസ് ഓഫീസർമാരെയും രണ്ട് ഡോക്ടർമാരെയും ചടങ്ങിൽ ആദരിക്കുമെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികളായ കെ.പി. അബ്ദുൽ അസീസ്, സി.സി ഹിദായത്ത് ഹാജി, അബ്ദുസലാം അൻസ്വരി, കെ. മേമി ഹാജി, കെ.പി. മൊയ്തീൻ കുഞ്ഞി, എം. പി. ജലീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

