November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 19, 2026

യുഡിഎഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കേരള പ്രവാസി സംഘം സമരപാതയിലാണ്.

SHARE

കണ്ണൂർ: യുഡിഎഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കേരള പ്രവാസി സംഘം സമരപാതയിലാണ്. 19ന് ജില്ലയിലെ 18 ഏരിയകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. മാർച്ച് കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. ഒന്നാംഘട്ടത്തിൽ ജില്ലയിലെ 18 ഏരിയകളിലും ധർണ നടന്നിരുന്നു. നാലുമാസമായി പെൻഷൻ കാത്തിരിക്കുന്ന ഒരു ലോകത്തോളം പ്രവാസികളുണ്ട്. അവർക്ക് പെൻഷൻ വെറുമൊരു അനുകൂല്യമല്ല. പ്രവാസജീവിതം സമ്മാനിച്ച രോഗങ്ങളോട് പൊരുതാൻ മരുന്നു വാങ്ങാനുള്ള അവസാനത്തെ ആശ്രയമാണ്. നവംബർ 27, 28 തീയതികളിൽ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തും. പത്തുലക്ഷം പ്രവാസികളുടെ ഒപ്പുകളുമായി തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ എത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി, ട്രഷറർ പി പി രാജൻ വൈസ് പ്രസിഡണ്ട് വി പ്രശാന്ത് കുമാർ സംസ്ഥാന കമ്മിറ്റി അംഗം ടി കെ രാജീവൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ബിജു എന്നിവർ പങ്കെടുത്തു.