പയ്യമ്പള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി: പയ്യമ്പള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പയ്യമ്പള്ളി കാടൻകൊല്ലി മണിമൂട്ടിൽ ഉന്നതിയിലെ കൃഷ്ണന്റെ മകൻ രഞ്ജിത്ത് (25) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളുമായി പോവുകയായിരുന്ന ജീപ്പും രഞ്ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും നേരെ 142125 എതിരേതിരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

