November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സഹസ്രകലശം നവംബർ 22 മുതൽ 27 വരെ.

SHARE

 

തളിപ്പറമ്പ: തളിപ്പറമ്പ്  രാജരാജേശ്വര ക്ഷേത്രത്തിൽ ആറ് ദിവസം നീണ്ടു നില്ക്കുന്ന സഹസ്രകലശം നവംമ്പർ
22 മുതൽ 27 വരെ നടക്കും .22 ന് ആചാര്യ വരണം എന്ന ക്രിയയോടെ കലശത്തിൻ്റെ ക്രിയകൾ ആരംഭിക്കും .
23 ന് ബിംബ ശുദ്ധി ക്രിയകൾ,പ്രോക്ത ഹോമം, കലശാഭിഷേകങ്ങൾ .24 ന് പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമം.25 ന് അത്ഭുത ശാന്തി ഹോമം,നായ ശാന്തി ഹോമം,  ചോരശാന്തി ഹോമം.26 ന് മണ്ഡപ സംസ്ക്കാരം, ബ്രഹ്മകലശപൂജ, കുഠഭേശ കലശം,
ഖണ്ഡ ബ്രഹ്മകലശം, തത്വ കലശപൂജ,തത്വ ഹോമം ,തത്വ കലശാഭിഷേകം.27 ന് രാവിലെ സഹസ്രകലശാഭിഷേകം,
രാത്രി ശ്രീഭുത ബലി .സഹസ്രകലശം പ്രമാണിച്ച് നവംമ്പർ 23 , 24, 25 തീയ്യതികളിൽരാവിലെ 4.30 നും
26, 27 തീയ്യതികളിൽ രാവിലെ 3.30 നും കണിക്ക്  തുറക്കും .സഹസ്രകലശ ദിവസങ്ങളിൽ ദർശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.നവംമ്പർ 22 മുതൽ 27 വരെ രാത്രി9 മണിക്ക് ശേഷം മാത്രമേ സ്ത്രീകൾക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.