ബിജെപിയെ വെട്ടിലാക്കി പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും പാർട്ടി വിടുന്നു

കേരള സ്പോര്‍ട്സ് കൗൺസിൽ മുൻ അധ്യക്ഷ പത്മിനി തോമസ് ബിജെപി വിടുന്നു. ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്ന് പത്മിനി തോമസ് അറിയിച്ചു. ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായി എന്നാണ് പത്മിനി തോമസിന്റെ പ്രതികരണം. കോൺഗ്രസ് വിട്ടാണ് പത്മിനി തോമസ് മനസ് ബിജെപി പാളയത്തിലെത്തിയത്. മനസ് മടുത്താണ് കോൺഗ്രസ് വിടുന്നതെന്നാണ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പത്മിനി തോമസ് പറഞ്ഞത്. ദേശീയ കായിക വേദിയെ നശിപ്പിക്കാൻ ഒരാൾ ശ്രമിച്ചെന്നും പല കെപിസിസി അധ്യക്ഷന്മാരോടും പരാതി പറഞ്ഞിട്ടും എന്നാൽ ആരും അത് പരിഗണിച്ചില്ലെന്നും പത്മിനി അന്ന് വ്യക്തമാക്കിയിരുന്നു. സ്ഥാനമാനങ്ങൾ നോക്കിയല്ല ബിജെപിയിലെത്തിയതെന്നും മോദിയുടെ പ്രവർത്തനങ്ങൾ നോക്കിയാണ് ബിജെപിയിലെത്തിയതെന്നുമാണ് അന്ന് പത്മിനി തോമസ് പറഞ്ഞത്. എന്നാൽ തീരുമാനം തെറ്റായിപ്പോയെന്നാണ് ഇപ്പോൾ ഇവർ പറയുന്നത്. ബിജെപിയെ വെട്ടിലാക്കിയാണ് പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനിയും ഇപ്പോൾ പാർട്ടി വിടുന്നത്. തിരികെ കോൺഗ്രസിലേക്ക് തന്നെ മടങ്ങാനാണ് പത്മിനി തോമസിന്റെ നീക്കം.

