November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

നുച്യാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തി

SHARE

ഉളിക്കൽ: സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവർക്കൊപ്പം കൂട്ടിരിപ്പുകാരായി കഴിയുന്നവർക്കും ഒരു നേരത്തെ ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ. വർഷങ്ങളായി തുടർന്നുവരുന്ന ‘ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായി ഇത്തവണ നുച്യാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തി. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ എന്ന ക്യാമ്പയിൻ സന്ദേശമുയർത്തുന്ന പദ്ധതിയുടെ ഫ്ലാഗ് ഓഫ് ശാരദ വിലാസം എ.യു.പി. സ്കൂൾ പ്രധാനാധ്യാപകൻ സുരേഷ് കുമാർ കെ.കെ. നിർവഹിച്ചു. ചടങ്ങിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ബിനോയ് പി.വി, മേഖലാ സെക്രട്ടറി പ്രശോഭ് വി.പി, പ്രസിഡന്റ് ലതീഷ്, വൈസ് പ്രസിഡന്റ് പ്രഫുൽ ഡൊമിനിക്. ജലീൽ മണിപ്പാറ, ഫിലിപ്പ് അമേരിക്കൻ പാറ, റഹീം തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി കിടക്കകളിൽ രോഗത്തോട് പൊരുതുന്നവർക്കും പ്രിയപ്പെട്ടവരുടെ ചികിത്സയ്ക്കായി കൂട്ടിരിപ്പുകാരായി കഴിയുന്നവർക്കും ഒരു നേരത്തെ ഭക്ഷണത്തിലൂടെ ആശ്വാസവും കരുതലുമെത്തിക്കുന്ന ഈ പദ്ധതി, മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും തുടർച്ചയാണ്.