ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ ദയനീയം; പുതിയ ഭരണസമിതി വേണമെന്ന് മുന്‍ താരങ്ങള്‍.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്.) നിലവിലെ ഭരണസമിതിക്കു കീഴില്‍ രാജ്യത്തെ ഫുട്ബോളിന്റെ അവസ്ഥ ദയനീയമാണെന്ന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍. ഫെഡറേഷന് പുതിയ നേതൃത്വം വേണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ ഉള്‍പ്പെടെയുള്ള 15 മുന്‍ താരങ്ങള്‍ കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. കല്യാണ്‍ ചൗബേയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കെതിരെയാണ് കടുത്ത വിമര്‍ശനവുമായി താരങ്ങള്‍ രംഗത്തെത്തിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുണ്ട്. ഫെഡറേഷനെ നയിക്കാന്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള ഒരാളെ നിയമിക്കണമെന്നും ചൊവ്വാഴ്ച നല്‍കിയ കത്തില്‍ താരങ്ങള്‍ ആവശ്യപ്പെട്ടു. ദീപക് മണ്ഡല്‍, അരിന്ദം ഭട്ടാചാര്യ, റെനഡി സിങ്, അന്‍വര്‍ അലി, അരിന്ദം ഭട്ടാചാര്യ, റെനഡി സിംഗ്, അന്‍വര്‍ അലി, ധനചന്ദ്ര സിംഗ്, സതീഷ് ഭാരതി, അല്‍വിറ്റോ ഡി’കുഞ്ഞ, മന്‍ജിത് സിംഗ്, ബല്‍വന്ത് സിംഗ്, സെഹ്നാജ് സിംഗ്, കരണ്‍ജിത് സിംഗ്, ഹര്‍പ്രീത് സിംഗ്, ബല്‍ദീപ് സിംഗ്, ഹര്‍മന്‍ജോത് സിംഗ് ഖബ്ര തുടങ്ങിയ താരങ്ങളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിക്കായുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 20ന് നടക്കുന്നത്. നിലവിലെ ഫെഡറേഷന്റെ പുതിയ പ്രസിഡന്റും ഭരണസമിതിയും ചുമതലയേറ്റെടുത്ത കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫിഫ റാങ്കിങ്ങില്‍ വലിയ ഇടിവാണ് ഉണ്ടായത്. വരുംവര്‍ഷങ്ങളില്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് ഈ പുതിയ റാങ്കിങ്ങുകള്‍ മോശം പ്രതിച്ഛായ നല്‍കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഫെഡറേഷന്റെ പുതിയ പ്രസിഡന്റും ഭരണസമിതിയും ചുമതലയേറ്റ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നമ്മുടെ അന്താരാഷ്ട്ര റാങ്കിംഗ് 95-ല്‍ നിന്ന് 138-ലേക്ക് കുത്തനെ ഇടിഞ്ഞു. ഒരു കായിക രാഷ്ട്രമാകാനും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്മര്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും നമ്മള്‍ ആഗ്രഹിക്കുന്ന ഈ സമയത്ത്, ഏറ്റവും പുതിയ റാങ്കിംഗ് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത്’ -അവര്‍ കത്തില്‍ പറഞ്ഞു.
ഒക്ടോബറില്‍ ബ്രസീലിനും യുറഗ്വായ്ക്കുമെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളെ എഐഎഫ്എഫിന്റെ ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്നും മുന്‍ ഇന്ത്യന്‍ താരങ്ങള്‍ വിശേഷിപ്പിച്ചു. ‘ലീഗ് ആരംഭിക്കുന്നതില്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഫെഡറേഷന്‍ പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നിരുന്നാലും, നമ്മുടെ ഫുട്‌ബോള്‍ നിലവാരം ഉയര്‍ത്താന്‍ ഒട്ടും സഹായിക്കാത്ത രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി ബ്രസീലിനെയും യുറഗ്വായിയെയും ക്ഷണിക്കാന്‍ അവര്‍ ഭീമമായ തുക ചെലവഴിച്ചു. പാനമ, ബ്രസീല്‍, യുറഗ്വായ് എന്നിവര്‍ക്കെതിരെ സൗഹൃദ മത്സരങ്ങള്‍ കളിച്ചതിലൂടെ ഫിഫ സംഘടിപ്പിക്കുന്ന അഭിമാനകരമായ ആസിയാന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം ദേശീയ ടീമിന് നഷ്ടമായെന്നതും എടുത്തുപറയേണ്ടതാണ്.വലിയ കമ്മി ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്റെ വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു ബ്രസീല്‍, യുറഗ്വായ് തുടങ്ങിയ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ എന്ന് പറയേണ്ടതില്ലല്ലോ. നിര്‍ഭാഗ്യവശാല്‍, ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന കൊല്‍ക്കത്തയിലെ ഏതാണ്ട് ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടന്നതെന്നതിനാല്‍, ഈ തന്ത്രം അവര്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്.’ സാമ്പത്തിക പ്രതിസന്ധി കാരണം ജംഷഡ്പൂര്‍ എഫ്സി പോലുള്ള പ്രമുഖ ക്ലബ്ബുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതും അവര്‍ ചൂണ്ടിക്കാട്ടി. ‘ലീഗ് ആരംഭിക്കുന്നതിലെ അനിശ്ചിതത്വം കാരണം ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജംഷഡ്പൂര്‍ എഫ്സി പോലുള്ള നിരവധി ക്ലബ്ബുകള്‍ അടച്ചുപൂട്ടി; ഇത് കളിക്കാരുടെ തൊഴില്‍ അപകടത്തിലാക്കി. താരങ്ങള്‍ക്ക് വരുമാനം നഷ്ടപ്പെടുകയും പലരും ഇപ്പോള്‍ തൊഴില്‍രഹിതരായി തുടരുകയും ചെയ്യുകയാണ്’ -കത്തില്‍ പറയുന്നു.

