തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം – തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജ് രണ്ടാം വർഷ വിദ്യാർഥിനി അടൂർ പെരിങ്ങനാട് സ്വദേശിനി കരുണ (21) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് പെയിങ്ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. പെൺകുട്ടിക്ക് ആത്മഹത്യാ പ്രവണത ഉള്ളതായി പൊലീസ് ചൂണ്ടികാട്ടി. അതേസമയം, പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് കുടുംബം രംഗത്തെത്തി. അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകും.

