November 24, 2026

കാർഷിക സ്ഥിതിവിവരക്കണക്ക് വിവരശേഖരണം: ജില്ലാതല പരിശീലനം നൽകി.

SHARE

 

ഈ കാർഷിക വർഷത്തെ ഇ എ ആർ എ എസ് സർവേയുടെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാർക്കായി ജില്ലാതല വാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ഇ.വി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർക്കും ജീവനക്കാർക്കുമായി സർവേ സംബന്ധിച്ച വിശദമായ പരിശീലന ക്ലാസുകളാണ് സംഘടിപ്പിച്ചത്.

കണ്ണൂർ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി ഷമീന അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി രാജേഷ്,പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചേങ്ങാട്ട്, എൻ എസ് ഒ എഫ് ഒ ഡി സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ
എസ് രജീഷ്,സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസർ കെ കെ സജീഷ് അഡീഷണൽ ജില്ലാ ഓഫീസർ പി കെ അനിൽകുമാർ, റിസർച്ച് അസിസ്റ്റന്റ് ഇ സി ചന്ദ്രൻ
എന്നിവർ പങ്കെടുത്തു.