October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

മാർഗ്ഗ നിർദ്ദേശക ശില്പശാല സംഘടിപ്പിച്ചു.

SHARE

 

ശ്രീകണ്ഠപുരം നഗരസഭയുടെയും ശ്രീകണ്ഠപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷ പാസായ കുട്ടികൾക്കായി മാർഗ്ഗനിർദ്ദേശക ശിൽപ്പശാല സംഘടിപ്പിച്ചു. ഉപരിപഠന സാധ്യതകളെ സംബന്ധിച്ചും ഹയർസെക്കൻഡറി ഏകജാലക സംവിധാനത്തെ സംബന്ധിച്ചുമുള്ള ധാരണ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നതിനാണ് ശില്പശാല ഊന്നൽ നൽകിയത്. ഇഷ്ടപ്പെട്ട വിദ്യാലയത്തിൽ ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും കുറ്റമറ്റ രീതിയിൽ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുന്നതിനു മുള്ള പരിശീലനം ശില്പശാലയിൽ നൽകി.
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡ് വി രാധാകൃഷ്ണൻ ശില്പശാലക്ക് നേതൃത്വം നൽകി. നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ കെ ബിജു, പി. നൂറുദ്ദീൻ, കെ വി കുഞ്ഞിരാമൻ മാസ്റ്റർ, എന്നിവരും നഗരസഭാ സെക്രട്ടറി ടി വി നാരായണൻ, അധ്യാപകരായ ബീന ഓടത്തിൽ ശില്പ എ.ഇ. ഡോ.ശ്യാംലാൽ ടി.എൻ മദർ പി ടി എ ലിഷ കെ പി എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 150 പരം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.