October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 18, 2026

അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SHARE

അതിരപ്പിള്ളി വാഴച്ചാലിൽ കാറിന് നേരെ കാട്ടാന കൂട്ടത്തിന്റെ ആക്രമണം. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുന്ദംകുളം സ്വദേശി ശ്രീരാഗും സംഘവും സഞ്ചരിച്ച കാറിനു നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം. വാൽപ്പാറയിലേക്ക് പോവുകയായിരുന്നു ഇവർ.കാറിന് നേരെ പാഞ്ഞടുത്ത കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ കാർ ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അഞ്ച് പേരായിരുന്നു കാറിന് അകത്തുണ്ടായിരുന്നത്.