October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 18, 2026

ഡിജിറ്റൽ സർവേ രേഖകളിൽ പറയുന്ന വിസ്തൃതിക്കനുസരിച്ച് ഇനി മുതൽ ഭൂനികുതി അടയ്ക്കാം

SHARE

ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂനികുതി പിരിക്കുന്നതിനുൾപ്പടെയുള്ള മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഡിജിറ്റൽ സർവേ രേഖകളിൽ പറയുന്ന വിസ്തൃതിക്കനുസരിച്ച് ഇനി മുതൽ ഭൂനികുതി അടയ്ക്കാം. സർവേ റെക്കോഡുകളിൽ ആക്ഷേപം ഉള്ളവർക്ക് ഡി-എൽആർഎം മുഖാന്തിരം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

നേരത്തേ സർവേ റെക്കോഡിൽ ഭൂവിസ്തൃതി കുറവാണെങ്കിൽ അതിനും, കൂടുതൽ ഉണ്ടെങ്കിൽ നിലവിലെ ആധാരത്തിൽ പറയുന്ന അളവിനും മാത്രമേ നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഭൂമിയുടെ ക്രയവിക്രിയത്തിനും മറ്റ് ആവശ്യങ്ങൾക്കും കോ- റിലേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പടെ ഹാജരാക്കണം.

എന്നാൽ ഡിജിറ്റിൽ സർവേ പ്രകാരം അടയ്ക്കുന്ന നികുതിയുടെ രസീതിൽ ഭൂമിയുടെ പഴയ ബ്ലോക്കും സർവേ നമ്പരും രേഖപ്പെടുത്തിയിരിക്കുമെന്നതിനാൽ ഇത്തരം നടപടികൾ ഒറ്റത്തവണ പരിശോധനയിലൂടെ സാധ്യമാകും.