October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

യൂസഫലിയെക്കാളും സമ്പന്നനായ മലയാളി!; ഫോബ്സ് ‘മലയാളി’ റിയൽടൈം ശതകോടീശ്വര പട്ടിക ഇങ്ങനെ

SHARE

ഏറ്റവും സമ്പന്നനായ മലയാളികളുടെ പട്ടികയിൽ ഒന്നാമതെത്തി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്.

ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികയിലാണ് ജോയ് ആലുക്കാസ് ഒന്നാമതെത്തിയത്. പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് കോടീശ്വരനായ മലയാളികളുടെ കൂട്ടത്തിൽ അദ്ദേഹം ഒന്നാമതെത്തിയത് . ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്തുള്ള മലയാളി. പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. 743 മത്തെ റാങ്കിലാണ് യൂസഫലി ഉള്ളത്.998 സ്ഥാനത്ത് ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി (4.0 ബില്യൻ), 1015 സ്ഥാനത്ത് ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (3.9 ബില്യൻ), 1102 സ്ഥാനത്ത് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ 3.6 ബില്യൻ ), 1165 സ്ഥാനത്ത് ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (3.5 ബില്യൻ), 1322 സ്ഥാനത്ത് കെയ്ൻസ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണൻ (3.0 ബില്യൻ), 1574 സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് പ്രമോട്ടർമാരായ സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ( 2.5 ബില്യൻ വീതം), 2006 സ്ഥാനത്ത് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഷംസീർ വയലിൽ (1.9 ബില്യൻ), 2028 സ്ഥാനത്ത് ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ ( 1.9 ബില്യൻ), 2552 സ്ഥാനത്ത് വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യൻ) എന്നിവരാണ് പട്ടികയിൽ സ്ഥാനം പിടിച്ച മറ്റ് മലയാളികൾ.