August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ ചെറിയ തിരുനാൾ തുടങ്ങി

SHARE

 

നെല്ലിക്കുറ്റി: സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ നാല് ദിവസത്തെ ചെറിയ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.മാത്യു ഓലിയ്ക്കൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവക്ക് പൊട്ടംപ്ലാവ് സെൻ്റ് ജോസഫ്സ് പള്ളി വികാരി ഫാ.ജിസ് കളപ്പുരയിൽ കാർമികത്വം വഹിച്ചു. ഇന്ന് (29 ന്) വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവക്ക് ഫാ.റോയി വടകര (ഡൽഹി) നേതൃത്വം നൽകും. 5.30 മുതൽ 8.30 വരെ മണ്ണംകുണ്ട് ലാസലെറ്റ് ആശ്രമം ഡയറക്ടർ ഫാ. ജെൻസൺ നയിക്കുന്ന വചന ശുശ്രൂഷ, ആരാധന എന്നിവ നടക്കും. നാളെ (30 ന്) വൈകുന്നേരം 4.30 ന് കോട്ടക്കുന്ന് ആശ്രമം സുപ്പീരിയർ ഫാ.ഷോജിൻ കണിയാംകുന്നേലിൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. സമാപന ദിനമായ 31 ന് രാവിലെ 10 ന് പള്ളിയുടെ പുനർനിർമാണത്തോടനുബന്ധിച്ചുള്ള കൃതജ്ഞത ബലിയർപ്പണത്തിന് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, താത്കാലിക പള്ളിയുടെ വെഞ്ചരിപ്പ്, സമാപനാശീർവാദം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.