November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

ബിജെപി സ്ഥാനാർത്ഥികളുടെ കൊടിയും ബോർഡും നശിപ്പിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണം: കെ കെ വിനോദ് കുമാർ.

SHARE

കണ്ണൂർ :കണ്ണൂർ തിലാനൂരിൽ ബിജെപി സ്ഥാനാർത്ഥികളുടെ കൊടിയും ബോർഡുകളും നശിപ്പിച്ചു.തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കാൻ രാഷ്ട്രീയ പിൻബലമുള്ള സാമൂഹ്യവിരുദ്ധർ ബോധപൂർവമായി ശ്രമം നടത്തുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പ്രസ്താവിച്ചു.
ബിജെപി നേതാക്കളായ ടി സി മനോജ്, യു.ടി ജയന്തൻ, ഷമീർ ബാബു എന്നീ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകളാണ് ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ തകർത്തത്. അടുത്തുള്ള സിസിടിവി പരിശോധിച്ചാൽ അക്രമികൾ ആരാണെന്ന് ബോധ്യമാകും. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാകുന്നത് വ്യാപിക്കാൻ ഇടയാകുമെന്നും വിനോദ് കുമാർ പറഞ്ഞു.