October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

എബിവിപിക്ക് പുതിയ ഭാരവാഹികൾ; സംസ്ഥാന അധ്യക്ഷനായി ഡോ വൈശാഖ് സദാശിവനെ തിരഞ്ഞെടുത്തു

SHARE

എബിവിപിക്ക് പുതിയ ഭാരവാഹികൾ. സംസ്ഥാന അധ്യക്ഷനായി ഡോ വൈശാഖ് സദാശിവനെ തിരഞ്ഞെടുത്തു. യദു കൃഷ്ണൻ പുതിയ സെക്രട്ടറി. കോട്ടയത്ത് നടന്ന നാലാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംഘടന തിരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.നിലവിൽ ആലപ്പുഴ സനാതന ധർമ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസർ ആയി അധ്യാപനം നടത്തുന്നു. 2005 മുതൽ എബിവിപി യിൽ പ്രവർത്തിക്കുന്നു.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സ്വദേശിയാണ് യദുകൃഷ്ണൻ മുട്ടിൽ ഡബ്ല്യൂ എം ഒ കോളേജിൽ നിന്നും ബിസിഎ ബിരുദം പൂർത്തിയാക്കി. ഗവ. ലോ കോളേജിൽ നിയമ പഠനം പൂർത്തിയാക്കി. 2015 മുതൽ എബിവിപി പരിചയം. നഗർ പ്രസിഡൻ്റ്, വയനാട് ജില്ലാ സെക്രട്ടറി, നഗർ സംഘടനാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി, ദേശീയ നിർവ്വാഹക സമിതി അംഗം, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.