October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

മലപ്പുറത്ത് വാഹനാപകടം; യുവതി മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

SHARE
തിരുവാലയിൽ ബൈക്ക് ബസിൽ ത ട്ടിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വ ണ്ടൂർ വാണിയമ്പലം സ്വദേശി സിമി വർഷ(22) ആണ് മരിച്ചത്.
അപകടത്തിൽ ഇവരുടെ ഭർത്താവിന് ഗുരുതര പരിക്കുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം.
ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതി നിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിൽ മുന്നിൽ പോയ ബസിൻ്റെ സൈഡിൽ തട്ടുകയായിരുന്നു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് വീണു. സിമിയുടെ ദേഹത്തുകൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.