നടി ഹണി റോസിൻ്റെ പരാതി; കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്; കോടതി വഴി പരാതി നൽകണമെന്ന്

SHARE

 

സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിൻ്റെ നിലവിലെ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് വ്യക്തമാക്കിയ പോലീസ്, രാഹുൽ ഈശ്വറിനെതിരെ കോടതി വഴി പരാതി നൽകണമെന്ന് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്‍റെ പരാതി. എറണാകുളം സെന്‍ട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശ്ശൂർ സ്വദേശിയും സമാന രീതിയിൽ രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്.

രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

അതേസമയം, ഹര്‍ജി നൽകിയെങ്കിലും രാഹുലിന്‍റെ അറസ്റ്റ് കോടതി ഇതുവരെ തടഞ്ഞിട്ടില്ല. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി