അദാനി ഗ്രൂപ്പും ബനാറസ് ഹിന്ദു സർവകലാശാലയും സംയുക്തമായി സം​ഘടിപ്പിച്ച വിദ്യാർഥി കലാമത്സരം അരങ്ങേറി

SHARE

വാരണാസി – അദാനി ഗ്രൂപ്പും ബനാറസ് ഹിന്ദു സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച വിദ്യാർത്ഥി കലാമത്സരം അരങ്ങേറി. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദാനി ഗ്രൂപ്പ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ നമ്രത അദാനി പ്രദർശന വേദി (മഞ്ച്) പരിചയപ്പെടുത്തിക്കൊടുത്തു. ​മത്സരത്തിൽ പങ്കെടുത്ത ബി.എച്ച്.യു വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ശ്രദ്ധേയമായ കലാസൃഷ്ടികളാണ് വേദിയിൽ പ്രദർശിപ്പിച്ചിരുന്നത്. പ്രദർശനത്തിൽ ഉൾപ്പെടുത്തിയ കലാസൃഷ്ടികളുടെ പ്രത്യേക ഫോട്ടോ കാറ്റലോഗും ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.