November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 11, 2026

എയർ ഇന്ത്യ വിമാനത്തിന് നേരെ റാഞ്ചൽ ഭീഷണി; യാത്രക്കാരെ പുറത്തിറക്കി പരിശോധന

SHARE

മുംബൈ: കൊൽക്കത്തയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിൽ ഹൈജാക്കുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കണ്ടയുടനെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. സിഐഎസ്എഫും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്തിൽ സമഗ്രമായ പരിശോധന നടത്തിവരികയാണ്. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.