നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം.

വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പില്‍ ഉണ്ടായിരുന്ന 11 തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല.
മക്കിയാട് ഭാഗത്തെ തേയിലത്തോട്ട തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവർ അന്യസംസ്ഥാന തൊഴിലാളികളാണ്,
ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


