August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

മുഖ്യമന്ത്രി പദവിയിൽ മനസിൽ ആരെന്ന് ചോദ്യം; ഞാനെന്ന് മറുപടി നൽകി കെ സുധാകരൻ

SHARE

മുഖ്യമന്ത്രി പദവിയിൽ മനസിൽ ആരെന്ന ചോദ്യത്തിന് ഞാനെന്ന് മറുപടി നൽകി കെ സുധാകരൻ. രണ്ടാമത്തെ പേര് ഇല്ല എന്നും ചിരിയോടെ ഉത്തരം നൽകി. താനായാൽ ശരിയാവില്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ പറയാം എന്നായിരുന്നു മറ്റൊരു പ്രതികരണം.

അതേസമയം നാളെ കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം ചേരും. രാവിലെ 10.30 ന് കെപിസിസി ആസ്ഥാനത്ത് ആയിരിക്കും യോഗം ചേരുക. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

മുഖ്യമന്ത്രി ചർച്ചകൾ കോൺഗ്രസിൽ നടക്കുന്നതിനിടെ ആണ് നാളെ നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം ചേരുന്നത്. പല കോണുകളിൽ നിന്നും പല പേരുകളാണ് ഉയർന്നു കേൾക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടേതാണ്. ഇവരുടെ പേരിൽ പലയിടങ്ങളിലും ഇതിനോടകം തന്നെ ഫ്ളക്സുകൾ ഉയർന്നുകഴിഞ്ഞു.

കോൺഗ്രസിനുള്ളിൽ നിലവിൽ ഫ്ളക്സ് യുദ്ധം തന്നെ ആണ് നടക്കുന്നത്. എന്നാൽ നേതൃത്വത്തെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ലെന്നു ആയിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. സ്ഥാനാർത്ഥികളുടെ കാര്യത്തിലുള്ള വടംവലിക്ക് ശേഷം മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലിയും ഇപ്പോൾ കാണാൻ കഴിയും