October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 12, 2026

അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം

SHARE

തെലുങ്ക് നടൻ അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീടിന് നേരെയാണ് ആക്രമണം. പുഷ്പ 2ൻ്റെ റിലീസിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ആക്രമണം.

ഇവർ അല്ലുവിൻ്റെ വീടിന് നേരെ കല്ലും, തക്കാളിയുമെറിഞ്ഞു. ചിലർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് സെക്യൂരിറ്റിയെ അടക്കം മർദിച്ചതായും വിവരമുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിലെ ചെടിച്ചട്ടികളടക്കം തകർന്നു കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.അതേസമയം ആക്രമണത്തിൽ ആർക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല.ആക്രമണം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിൽ ഉണ്ടായിരുന്നോ എന്നതിലും വ്യക്തതയില്ല.ഇന്നലെ അല്ലു ഈ വീട്ടിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

മുൻപ് അല്ലു അർജുനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി രംഗത്ത് വന്നിരുന്നു.പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ തിയേറ്ററിൽ എത്തിയെന്നും തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചതിന് ശേഷവും അദ്ദേഹം തിയേറ്ററിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചില്ലെന്നും ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കനത്ത ജനക്കൂട്ടത്തെ വകവെക്കാതെ റോഡ്ഷോ നടത്തിതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ ബനൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി അല്ലു അർജുൻ രൂക്ഷമായി വിമർശിച്ചത്.അതേസമയം മുഖ്യമന്ത്രിയുടെ അപരോപണങ്ങൾ തള്ളി നടൻ അല്ലു അർജുൻ രംഗത്ത് വന്നു. മുഖ്യമന്ത്രി അരോപിച്ച കാര്യങ്ങൾ ശരിയല്ലെന്നും പൊലീസ് തനിക്ക് വഴിയൊരുക്കുകയായിരുന്നുവെന്നും ആൾക്കൂട്ടത്തിന് നേരെ കൈവീശി റോഡ്ഷോ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.