യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; സംഭവം തിരുവനന്തപുരം വെട്ടുകാട്

തിരുവനന്തപുരം വെട്ടുകാട് യുവാവിനെ വെട്ടികൊല്ലാൻ ശ്രമം. വെട്ടുകാട് സ്വദേശി ഗോഡ്ഫെറിയെയാണ് കടൽകരയിൽ വച്ച് വെട്ടികൊല്ലാൻ ശ്രമിച്ചത്. പ്രതി ജോസ് അലോഷ്യസിന്നെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ വലിയതുറ പൊലീസ് കേസ് എടുത്തു. പ്രതി ആക്രമണം നടത്താൻ ഇടയായ കാരണത്തക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

