June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി.

SHARE

എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഇന്ന് രാവിലെ വടക്കേക്കരയിലെ അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് രണ്ട് മാസത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. പറമ്പിൽ ജോലിയ്ക്ക് വന്നവരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്ത് ഫോറൻസിക്കും വടക്കേക്കര പൊലീസും പരിശോധന നടത്തുകയാണ്. വടക്കേക്കരയിൽ നിന്ന് ഒരു വർഷം മുൻപ് കാണാതായവരുടെ ലിസ്റ്റുകൾ തയ്യാറാക്കിയാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസുള്ളത്. ഫോറൻസിക്കിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.