ഇലക്ട്രിക് വാഹനങ്ങൾ ഇടിയും മഴയും ഉള്ളപ്പോൾ ചാർജ് ചെയ്യാമോ? ഇതറിഞ്ഞിരുന്നാൽ പ്രശ്നങ്ങളുണ്ടാവില്ല

ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ വളരെയധികമാളുകൾ ഉപയോഗിക്കുന്നതാണ്. പെട്രോൾ ഡീസൽ വിലയും മെയിൻ്റനൻസ് ചാർജുമൊക്കായാണ് പലരേയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് നയിക്കാൻ കാരണം. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ സുരക്ഷിതമാണോ എന്നതാണ് പലരുടേയും സംശയം. പ്രത്യേകിച്ച് മഴക്കാലത്തുൾപ്പെടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാമോ എന്നതാണ് ഏവരുടേയും സംശയം. കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ സമയങ്ങളിലെല്ലാം വാഹനം ചാർജ് ചെയ്യാമെന്നത് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ടതാണ്.
ഇടിമിന്നലും മഴയും ഉള്ളപ്പോൾ ചാർജ് ചെയ്താൽ എന്താണ് കുഴപ്പം?
ഇടിമിന്നലും മഴയും ഉള്ളപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നാണ് വാഹന നിർമാതാക്കളും വിദഗ്ധരും പറയുന്നത്. ചാർജിങ് കേബിളുകൾ വാട്ടർ പ്രൂഫ് ആയിരിക്കുമെന്നതാണ് പ്രശ്നങ്ങൾ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. അതോടൊപ്പം വോൾട്ടേജ് വേരിയേഷനുകളും ബാധിക്കാത്തതാകും ഇത്തരം ചാർജിങ് സംവിധാനങ്ങൾ എന്നാണ് പറയുന്നത്.
എന്നാലും ചാർജിങിനിടെ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എപ്പോഴും നല്ലതാണ്.
എന്തൊക്കെ ശ്രദ്ധിക്കണം?
- ശക്തമായ ഇടിമിന്നൽ ഉള്ളപ്പോൾ ചാർജ് ചെയ്യാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം പവർ സർജ് മൂലം ചാർജറിനോ ബാറ്ററിക്കോ കേടുപാടുകൾ ഉണ്ടാകാം.
- വീട്ടിൽ ചാർജ് ചെയ്യുമ്പോൾ സർജ് പ്രൊട്ടക്ഷനുള്ള കണക്ഷനുകൾ ഉപയോഗിക്കണം.
- പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ കാലാവസ്ഥയ്ക്ക് അധീതമായിരിക്കും അതിനാൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല
- ഓരോ വാഹനത്തിനും അതിൻ്റെ മാനുഫാക്ചേർസ് കൃത്യമായ മാനദണ്ഡങ്ങൾ നൽകിയിട്ടുണ്ട്. അത് പ്രകാരം മാത്രം ചാർജ് ചെയ്യുക

