September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍; ഷാഫി പറമ്പില്‍ എംപി

SHARE

രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങളാണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് ഷാഫി പറമ്പില്‍ എം പി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയിട്ടുണ്ടെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്‍കാമായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.ശബരിമല സ്വര്‍ണ്ണം കട്ടവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അവര്‍ക്കെതിരെ കേരളം ജനവിധിയെഴുതും. പേരാമ്പ്രയില്‍ 55 വര്‍ഷം തിരിഞ്ഞുനോക്കുമ്പോള്‍ ഡോ. കെ ജി അടിയോടിയുടെ ഏഴ് വര്‍ഷം വികസനത്തിലെ നാഴികക്കല്ലുകളാണ്. അത് ചരിത്രത്തില്‍ എഴുതപ്പെട്ടതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അന്ന് അദ്ദേഹം ഉണ്ടാക്കിയതില്‍ അപ്പുറം ഒന്നും ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല. പേരാമ്പ്രയില്‍ പലതും തറക്കല്ലില്‍ തന്നെ ഒതുങ്ങി നില്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.