September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

സിപിഎം പ്രവർത്തകനായ യുകെ സലിം വധക്കേസ്; ആറ് എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു.

SHARE

കണ്ണൂർ: തലശ്ശേരി ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യുകെ സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലൈ 23 നായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് യുകെ സലിമിൻ്റെ പിതാവ് ആരോപിച്ചിരുന്നു. ഫസൽ കേസിലെ വിവരങ്ങൾ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.