September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

‘ദളപതി 69’; മമിത ബൈജു വിജയ്‌ ചിത്രത്തിലേക്ക്

SHARE

വിജയ്‌യുടെ പാർട്ടി പ്രഖ്യാപനവും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും വന്നത് മുതല്‍ ‘ദളപതി 69 ‘ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തന്‍റെ അവസാന ചിത്രമായിരിക്കും ‘ദളപതി 69 ‘ എന്നാണ് നേരത്തെ വിജയ് തന്നെ പ്രഖ്യാപിച്ചിരുന്നു. എച്ച് വിനോദാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. കോളിവുഡിലെ വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ വിജയ്‌ക്കൊപ്പം മലയാളത്തിന്റെ യുവനടി മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രോജക്റ്റിന് മമിത ഇതിനോടകം തന്നെ ഗ്രീൻ സിഗ്നൽ നൽകിയിട്ടുണ്ടെന്നും ഉടൻ തന്നെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നുവെന്നുമുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.ചിത്രത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞയുടനെ താരങ്ങളെ പരസ്യപ്രഖ്യാപനവും നടത്താനുള്ള ഒരുക്കത്തിലാണ്. എച്ച് വിനോദും വിജയ്‍യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകൾ ചെന്നൈയിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.