August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

SHARE

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി കൗൺസിലർ ഹൈക്കോടതിയിൽ.  പാലക്കാട് കോൺഗ്രസ് പ്രവർത്തകൻ  പ്രശോഭ് വത്സൻ ആണ് ഹർജി നൽകിയത്. ഹർജി നേരെത്തെ മണ്ണാർക്കാട് കോടതി തള്ളിയിരുന്നു.

ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയാണെങ്കിൽ അതിൽ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാൽ എസ്.സി/എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോൾ മാത്രമാണ് തനിക്കെതിരെ പരാതി നൽകിയതെന്നും പ്രശോഭ് വത്സൻ ആരോപിക്കുന്നു.

പൊലീസിന്റെ മറുപടി തേടി കോടതി. ഹർജി മെയ് 5 ന് പരിഗണിക്കാൻ മാറ്റി. പാലക്കാട് കോൺഗ്രസിലെ സജീവ പ്രവർത്തകനായ പ്രശോഭിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.