July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 26, 2026

താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

SHARE
കൽപ്പറ്റ : താമരശ്ശേരി ചുരത്തിലെ അപകടയാത്രയില്‍ കെഎസ്‌ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും.
ഡ്രൈവറോട് നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നല്‍കി.
ഇന്നലെ വൈകിട്ടായിരുന്നു മൊബൈല്‍ ഫോണ്‍ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്‌ആർടിസി ബസ് ഓടിച്ചത്. അപകടം പതിവായ താമരശ്ശേരി ചുരത്തിലൂടെയാണ് നിറയെ യാത്രക്കാരുള്ള കെഎസ്‌ആർടിസി ബസുമായി ഡ്രൈവറുടെ സാഹസിക യാത്ര.
കല്‍പ്പറ്റയില്‍ നിന്ന് യാത്ര ആരംഭിച്ചത് മുതല്‍ ഡ്രൈവർ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫോണ്‍ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ല.
യാത്രക്കാർ പകർത്തിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ആണ് തീരുമാനം. നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപില്‍ ഹാജരാകുന്ന ഡ്രൈവറുടെ വിശദീകരണം കൂടി തേടിയ ശേഷമാകും നടപടി.